ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന നസീം ഹെൽത്ത് കെയർ പ്രസന്റ്സ് ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്ൽ തുടർച്ചയായ രണ്ടാം തവണയും ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ 45.6 പോയിന്റുമായി ഓവറോൾ കിരീടം ചൂടി. രണ്ടാം സ്ഥാനം കൊടിയത്തൂർ പഞ്ചായത്തും (21.25 പോയിന്റ്) മൂന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്തും (20.1 പോയിന്റ്) കരസ്ഥമാക്കി.
ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ കളർഫുൾ ഇനമായ മാർച്ച് പാസ്റ്റിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം സ്ഥാനവും, എടവണ്ണ പഞ്ചായത്ത് രണ്ടാം സ്ഥാനവും കൊടിയത്തൂർ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ......

ദോഹ: ഖത്തറിലെ ഉപഭോക്താക്കൾക്കിടയിൽ കുറഞ്ഞ വിലയിലുള്ള ഷോപ്പിംഗിന് പുതിയ മുഖം നൽകിയ 'ഡേ ടു ഡേ' (Day to Day) ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുന്നു. ദോഹയിലെ ഫുറൂസിയ മൈ ദറിൽ അസ്പയർ പാർക്കിന് എതിർവശത്തായുള്ള പുതിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഫെബ്രുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന്
മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഖത്തറിലെ രണ്ടാമത്തെ സ്റ്റോറും
ജിസിസി മേഖലയിലെ ഡേ ടു ഡേ ഗ്രൂപ്പിന്റെ 18-ാമത്തെ ശാഖയുമാണ് വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യുന്നത്.
8,000 ചതുരശ്ര മീറ്ററിലായി മൂന്ന് നിലകളിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്.
വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, സ്റ്റേഷനറി, സ്കൂൾ ഇനങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
ഖത്തറിൽ ആദ്യമായി
റിയാൽ മുതൽ പരമാവധി 20 റിയാൽ വരെയുള്ള നിശ്ചിത വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഷോറൂം തുറന്നത്
ഡേ ടു ഡേ ഗ്രൂപ്പാണെന്ന് അധികൃതർ വ്യക്തമാക്കി.പുതിയ ഷോപ്പിംഗ് അനുഭവം പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും ഫെബ്രുവരി 13-ന് നടക്കുന്ന ഗ്രാൻഡ് ഓപ്പണിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.
പുതിയ ഷോപ്പിംഗ് അനുഭവം പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും ഫെബ്രുവരി 13-ന് നടക്കുന്ന ഗ്രാൻഡ് ഓപ്പണിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.
തങ്ങളുടെ വളർച്ചയിൽ വലിയ പിന്തുണ നൽകുന്ന ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും മാനേജ്മെന്റ് നന്ദി അറിയിച്ചു.ദോഹയിൽ നടന്നവാർത്താ സമ്മേളനത്തിൽ
മാനേജിംഗ് ഡയറക്ടർ മുസ്തഫ പടയൻ, ഡയറക്ടർമാരായ ഡോ. ......
ദോഹ: ഖത്തറിലെ പ്രമുഖ പെയിന്റ് ഉൽപ്പന്ന നിർമ്മാതാക്കളായ നാഷണൽ പെയിന്റ്സ് ഫാക്ടറീസ് കമ്പനി (National Paints Factories Co. - Qatar) തങ്ങളുടെ വാർഷിക ഡീലേഴ്സ് സംഗമം പ്രഖ്യാപിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് റാഡിസൺ ബ്ലൂ ഹോട്ടലിലെ ഗിവാന ഹാളിലാണ് ചടങ്ങുകൾ നടക്കുകയെന്ന് കമ്പനി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2025 ൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനിയുടെ ഡീലർമാരെയും ഉപഭോക്താക്കളെയും ചടങ്ങിൽ ആദരിക്കുകയും ആകർഷകമായ സമ്മാനങ്ങൾ നൽകുകയുംചെയ്യും.
2026-ലേക്കുള്ള കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളും (Vision 2026), പുതുതായി വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങളും ചടങ്ങിൽ പരിചയപ്പെടുത്തും. ......
ന്യൂഡൽഹി:വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ഭരണഘടന നൽകുന്ന ഏറ്റവും വലിയ കവചമാണ് അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാൾക്ക് അതിന്റെ കാരണങ്ങൾ അറിയാനുള്ള അവകാശം. ഭരണഘടനയുടെ 22(1) അനുച്ഛേദം വിഭാവനം ചെയ്യുന്ന ഈ അവകാശം വെറുമൊരു ചടങ്ങല്ലെന്നും, അത് ലംഘിക്കപ്പെട്ടാൽ അറസ്റ്റ് തന്നെ നിയമവിരുദ്ധമായി മാറുമെന്നും സുപ്രീം കോടതി ഇപ്പോൾ അടിവരയിട്ടു പറയുന്നു. ......
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ പിടിച്ചുലച്ചുകൊണ്ട് കഴിഞ്ഞ പത്ത് വർഷത്തിനിടെ (2015-2025) 1,582 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി സർക്കാർ കണക്കുകൾ പുറത്തുവന്നു. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയെത്തുടർന്ന് രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
പ്രധാന കണ്ടെത്തലുകൾ:
സമ്പ്രദായങ്ങളിലെ പാളിച്ച: വായ്പ നൽകുന്നതിലും വസ്തുവകകളുടെ മൂല്യം നിശ്ചയിക്കുന്നതിലും ഭരണസമിതികളുടെ മേൽനോട്ടത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു.
കരുവന്നൂർ തട്ടിപ്പ്:
സംസ്ഥാന വ്യാപകമായി നടന്ന അന്വേഷണത്തിന് വഴിയൊരുക്കിയ കരുവന്നൂർ സഹകരണ ബാങ്കിൽ മാത്രം 125.83 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തി.
പ്രവർത്തനരഹിതമായ ബാങ്കുകൾ: സംസ്ഥാനത്തെ 3,466 സഹകരണ സംഘങ്ങൾ നിലവിൽ പ്രവർത്തനരഹിതമാണ്. ......
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദി സംഘർഷഭരിതമായി. ഷാഫി പറമ്പിൽ എം.പിയും ഡി.സി.സി സെക്രട്ടറി അഡ്വ. ......
ന്യൂഡൽഹി:ലോകത്തെ വിറപ്പിച്ച ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ ഉപയോഗിച്ച് അമേരിക്ക ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന വിസ്ഫോടനാത്മകമായ ആരോപണവുമായി ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയെയും കുറിച്ചുള്ള പരാമർശങ്ങൾ ഈ ഫയലുകളിൽ ഉണ്ടെന്നും, ഇത് ആയുധമാക്കി ഇന്ത്യയുടെ താല്പര്യങ്ങൾ ബലികഴിച്ച് യു.എസുമായി വ്യാപാര കരാറിൽ ഒപ്പിടാൻ സർക്കാർ നിർബന്ധിതരായെന്നും രാഹുൽ ആരോപിച്ചു.
അന്താരാഷ്ട്ര തലത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രമുഖർക്ക് കാഴ്ചവെച്ച കേസിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീന്റെ രേഖകളിൽ കേന്ദ്രമന്ത്രിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരുകൾ ഉണ്ടെന്നാണ് രാഹുലിന്റെ വാദം. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങും മുമ്പ് രാഷ്ട്രീയ ചതുരംഗത്തിൽ കരുക്കൾ നീക്കി കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഫെബ്രുവരി 15-നകം പൂർത്തിയാക്കാൻ കെ.പി.സി.സി അന്തിമ ശ്രമം തുടങ്ങി. ......
ന്യൂഡൽഹി: ശബരിമലയിലെ സ്വർണപ്പാളി കേസിലെ പ്രതികൾ എല്ലാ പരിധികളും ലംഘിച്ചുവെന്ന് സുപ്രീംകോടതി. മാദ്ധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചത്. ......
ന്യൂഡൽഹി: ജുഡീഷ്യൽ സർവീസ് പരീക്ഷകളുടെ ഉത്തരസൂചികകൾ (Answer Keys) പരിശോധിക്കുമ്പോൾ ഹൈക്കോടതികൾ വിഷയവിദഗ്ധരുടെ റോൾ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി. അക്കാദമിക് കാര്യങ്ങളിലെ ശരിതെറ്റുകൾ തീരുമാനിക്കേണ്ടത് അതത് മേഖലയിലെ വിദഗ്ധരാണെന്നും കോടതി നിരീക്ഷിച്ചു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC) നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ.വി. ......